TELANGANA ELECTION polling live updates
രാജ്യത്ത് ഏറ്റവും ഒടുവിൽ രൂപം കൊണ്ട സംസ്ഥാനമായ തെലങ്കാനയും ജനവിധിയെഴുതുകയാണ്. പ്രതീക്ഷിച്ചതിനേക്കാൾ കനത്ത പോരാട്ടച്ചൂടാണ് തെലങ്കാന കണ്ടത്. സംസ്ഥാനത്ത് അനായാസ വിജയം നേടാമെന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എന്ന കെസിആറിന്റെ പ്രതീക്ഷകൾ മേൽ പ്രതിപക്ഷ ഐക്യം കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.